അട്ടപ്പാടി ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ മിന്നൽ സന്ദർശനം.

0
76

അട്ടപ്പാടിയിൽ ആശുപത്രിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ മിന്നൽ പരിശോധന. രാവിലെ 6.30ന് മന്ത്രി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തി. കുട്ടികളുടെ ഐ.സി.യു.വിലാണ് ആദ്യം എത്തിയത്. കഴിഞ്ഞ ആഴ്ച കോട്ടത്തറയിലെ നാട്ടക്കല്ലൂരിൽ 10 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചിരുന്നു.

കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ഒക്‌ടോബർ 22ന് ജനിച്ച മീനാക്ഷി-ശ്രീനാഥ് ദമ്പതികളുടെ പെൺകുഞ്ഞിനെ അനക്കമില്ലാതായതിനെ തുടർന്ന് അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പിന്നീട് അന്നുതന്നെ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അട്ടപ്പാടിയിൽ ഈ വർഷം രണ്ട് നവജാത ശിശുക്കളും നാല് ഗർഭസ്ഥ ശിശുക്കളും മരിച്ചതായി ജില്ലാ ഭരണകൂട വൃത്തങ്ങൾ അറിയിച്ചു. കുഞ്ഞ് പിറക്കുമ്പോൾ ഭാരക്കുറവുണ്ടായിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

 

LEAVE A REPLY

Please enter your comment!
Please enter your name here