ഹാലണ്ട് മികച്ച താരം.

0
74

ഇംഗ്ലണ്ടിലെ ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷന്റെ മികച്ച താരമായി മാഞ്ചസ്റ്റര്‍ സിറ്റി സ്ട്രൈക്കര്‍ ഏര്‍ലിംഗ് ഹാലണ്ടിനെ തെരഞ്ഞെടുത്തു.

ഈ സീസണിലെ തകര്‍പ്പന്‍ പ്രകടനമാണ് ഹാലണ്ടിന് FWA യുടെ ഫുട്ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടി കൊടുത്തത്. ആകെ പോള്‍ ചെയ്ത 82 ശതമാനം വോട്ടും നേടിയാണ് ഏര്‍ലിംഗ് ഹാലണ്ട് അവാര്‍ഡ് സ്വന്തമാക്കിയത്. ആഴ്സനല്‍ താരം ബുക്കായോ സാക്കയാണ് ഹാലണ്ടിന് പിന്നില്‍ രണ്ടാമതെത്തിയത്.

2018-19 സീസണില്‍ റഹീം സ്റ്റെര്‍ലിംഗും 2020-21 സീസണില്‍ റൂബന്‍ ഡയാസുമാണ് ഇതിന് മുമ്ബ് ഈ പുരസ്‌കാരം നേടിയ മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങള്‍. കഴിഞ്ഞ സീസണിലെ FWA ഫുട്ബോളര്‍ ഓഫ് ദി ഇയര്‍ ലിവര്‍പൂള്‍ ഫോര്‍വേഡ് മൊഹമ്മദ് സലായായിരുന്നു.

പ്രീമിയര്‍ ലീഗില്‍ എത്തിയ ആദ്യ സീസണില്‍ തന്നെ ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷന്‍ അവാര്‍ഡ് ലഭിച്ചതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ഏര്‍ലിംഗ് ഹാലണ്ട് പറഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുകയാണെന്നും ഹാലണ്ട് കൂട്ടിച്ചേര്‍ത്തു.

പ്രീമിയര്‍ ലീഗിലെ ആദ്യ സീസണില്‍ തന്നെ വിസ്മയകരമായ പ്രകടനവുമായി മുന്നേറുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം ഏര്‍ലിംഗ് ഹാലണ്ട്. ഇതുവരെ കളിച്ച 47 മത്സരങ്ങളില്‍ നിന്ന് 51 ഗോളുകളും 8 അസിസ്റ്റുകളുമാണ് ഹാലണ്ട് നേടിയത്. പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവും അധികം ഗോള്‍ സ്‌കോര്‍ ചെയ്യുന്ന താരത്തിന്റെ റെക്കോര്‍ഡും ഏര്‍ലിംഗ് ഹാലണ്ട് സ്വന്തം പേരില്‍ കുറിച്ചിരുന്നു.

മാരക ഫോമില്‍ കളിക്കുന്ന ഹാലണ്ടിന്റെ ചിറകിലേറി മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ ആദ്യ ചാമ്ബ്യന്‍സ് ലീഗും ട്രെബിള്‍ നേട്ടവും സ്വന്തമാക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി ഈ സീസണിലെ പ്രീമിയര്‍ ലീഗും ചാമ്ബ്യന്‍സ് ലീഗും നേടുകയാണെങ്കില്‍ ഏര്‍ലിംഗ് ഹാലണ്ട് ഈ വര്‍ഷത്തെ ബലണ്‍ ഡി ഓര്‍ സ്വന്തമാക്കാന്‍ വലിയ സാധ്യതയുണ്ടെന്നാണ് വിവിധ ഫുട്ബോള്‍ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here