ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബലേക്ക് പുതിയ കരാറുമായി എഫ്സി ബാഴ്‌സലോണ. താരത്തിന്റെ നിലവിലെ കരാര്‍ അടുത്ത വര്‍ഷത്തോടെ അവസാനിക്കാന്‍ ഇരിക്കെയാണ് ടീമിന്റെ നീക്കം.
2027 വരെ ആയിരിക്കും പുതിയ കരാര്‍ എന്നാണ് സൂചന. അതേ സമയം ഇത് പ്രാഥമിക കരാര്‍ മാത്രമാണെന്നും താരവും ടീമും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും എന്നും ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ കരാര്‍ പ്രകാരം ഇപ്പോള്‍ 100മില്യണ്‍ യൂറോ ഉള്ള റിലീസ് ക്ലോസ് ജൂണ്‍ അവസാനിക്കുന്നതോടെ 50 മില്യണ്‍ യൂറോയിലേക്ക് താഴും.അതിനാല്‍ തന്നെ താരം ടീം വിടുന്ന സാഹചര്യം ഒഴിവാക്കാന്‍ പെട്ടെന്ന് തന്നെ കരാര്‍ ചര്‍ച്ചകള്‍ ആരംഭിക്കുകയാണ് ടീമിന്റെ ലക്ഷ്യം.
കഴിഞ്ഞ സീസണില്‍ ടീം വിടുന്നതിന്റെ വക്കില്‍ വരെ എത്തിയ ഡെമ്ബലെയുടെ സാഹചര്യം ഒരിക്കല്‍ കൂടി അവര്‍ത്തിക്കാതെ ഇരിക്കാന്‍ ആണ് ബാഴ്‌സലോണയുടെ ശ്രമം. കരാര്‍ അവസാനിച്ചിട്ടും സാവിയുടെ പ്രത്യേക താല്പര്യപ്രകാരം ടീമില്‍ തുടരാനുള്ള തീരുമാനം ഡെമ്ബലെ എടുക്കുകയായിരുന്നു. പിന്നീട് പരിക്കിന്റെ പിടിയില്‍ ആവുന്നത് വരെ മികച്ച പ്രകടനം പുറത്തെടുക്കാനും താരത്തിനായി. ടീമിലെ സുപ്രധാന താരങ്ങളില്‍ ഒരാളെയാണ് താരത്തെ സാവി കാണുന്നത്. ജൂണോടെ ടീം വിടുന്ന സ്പോര്‍ട്ടിങ് ഡയറക്ടര്‍ അലെമാനിക്ക് മുന്നിലുള്ള സുപ്രധാന കടമ്ബകളില്‍ ഒന്നാണ് ഡെമ്ബലെയുടെ കരാര്‍ പുതുക്കല്‍. കഴിഞ്ഞ വാരം താരത്തിന്റെ എജെന്റുകള്‍ ടീമിലെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നതായി മുണ്ടോ ഡിപ്പോര്‍ടിവോ റിപ്പോര്‍ട്ട് ചെയ്യുന്നു.