ദളപതിയെ പുതിയ റെക്കോർഡിൽ എത്തിച്ച് ആരാധകർ

0
82

തമിഴ് സിനിമയുടെ ദളപതി വിജയ്ക്ക് പുതിയൊരു റെക്കോർഡ് നേടിക്കൊടുത്തിരിക്കുകയാണ് ആരാധകർ. പുതിയ കണക്കുകളനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ മെന്‍ഷനുകള്‍ ലഭിച്ച താരമായി മാറിയിരിക്കുകയാണ് വിജയ്.

ഇ ടൈംസ് പുറത്തുവിട്ട കണക്കുകളനുസരിച്ച് 2022 മാര്‍ച്ച് മുതല്‍ 2023 ഏപ്രില്‍ വരെ മൂന്നര കോടിയിലധികം മെന്‍ഷനുകളാണ് ട്വിറ്ററില്‍ ലഭിച്ചിരിക്കുന്നത്. ഒരു ഇന്ത്യന്‍ നടന് ലഭിക്കുന്ന ആദ്യ റെക്കോര്‍ഡാണ് ഇത്. വിജയ്‌യുടെ ഇന്‍സ്റ്റഗ്രാം അരങ്ങേറ്റവും പിന്നാലെ നിറഞ്ഞ ഫോളോവേഴ്‌സിന്റെ കണക്കുകളും താരത്തിനോടുള്ള പ്രേക്ഷകരുടെ ആരാധനയെ സൂചിപ്പിക്കുന്നതാണ്.

കെ-പോപ് ബാന്‍ഡായ ബിടിഎസ് താരം വിയ്ക്കും ആഞ്ജലീന ജോളിയ്ക്കും ശേഷം നിശ്ചിത സമയത്തിനുള്ളില്‍ കൂടുതല്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ലോകത്തിലെ മൂന്നാം താരമാണ് വിജയ്. നിലവില്‍ 7.3 മില്യണ്‍ ഫോളോവേഴ്‌സാണ് വിജയ്ക്കുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here