പാലക്കാട്• തിങ്കളാഴ്ച മുതൽ പാൽ ഉൽപന്നങ്ങൾക്ക് വില കൂടുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി. പാൽ, തൈര്, ലെസ്സി ഉൽപന്നങ്ങൾക്ക് 5% വില കൂടും. അരി, ധാന്യം, പാലുൽപ്പന്നങ്ങൾ എന്നിവയ്ക്ക് 5 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയ സാഹചര്യത്തിലാണിത്.
തൈര്, കട്ടിമോര് എന്നിവയ്ക്ക് അര ലീറ്ററിന് മൂന്നു രൂപ വീതം കൂട്ടി. 29 രൂപയുണ്ടായിരുന്ന ടോണ്‍ഡ് മില്‍ക്ക് തൈരിന് 32 രൂപയാണ് പുതിയ വില. 27 രൂപയുടെ സ്കിം മില്‍ക്ക് തൈരിന് 30 രൂപയാകും. മുപ്പതു രൂപയുണ്ടായിരുന്ന കട്ടിമോരിന് 33 രൂപയാകും.
സംഭാരം ഒരു പായ്ക്കറ്റിന് പത്തു രൂപയായി തുടരും. പക്ഷേ അളവ് 250 മില്ലിലീറ്ററിൽനിന്ന് 200 മില്ലിലീറ്റർ ആയി കുറച്ചു. പുതുക്കിയ വില തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മില്‍മ എറണാകുളം മേഖലാ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് പറഞ്ഞു.