2024ലെ മികച്ച ഏകദിന ടീം പ്രഖ്യാപിച്ച് ഐസിസി,

0
53

2024ലെ മികച്ച ഏകദിന ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഐസിസി. എല്ലാവരേയും ഞെട്ടിപ്പിക്കുന്ന ടീമിനെയാണ് ഇപ്പോള്‍ ഐസിസി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പറയാം. അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ശ്രീലങ്ക ടീമുകളിലെ താരങ്ങളുടെ ആധിപത്യമാണ് ഏകദിന ടീമിലുള്ളത്. ഇന്ത്യ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് എന്നീ മുന്‍നിര ടീമുകളില്‍ നിന്നുള്ള ഒരാള്‍ പോലും ഐസിസിയുടെ മികച്ച ഏകദിന ടീമില്‍ ഇടം നേടിയില്ലെന്നതാണ് എടുത്തു പറയേണ്ടത്.

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളില്‍ ഒരാള്‍ക്ക് പോലും ഐസിസി ടീമില്‍ ഇടം നേടാനായില്ല. ഏകദിന ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടേയും റണ്ണറപ്പായ ഇന്ത്യയുടേയും ഒരാള്‍ക്ക് പോലും ഈ ടീമില്‍ സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചില്ലെന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. ആരൊക്കെയാണ് ഐസിസിയുടെ ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പരിശോധിക്കാം.

പാകിസ്താന്റെ സയീം അയൂബും അഫ്ഗാനിസ്ഥാന്റെ റഹ്‌മാനുല്ല ഗുര്‍ബാസുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. 22കാരനായ പാകിസ്താന്റെ സയീം അയൂബ് സമീപകാലത്തായി മികച്ച ഫോമിലാണുള്ളത്. ഒമ്പത് ഏകദിനം കളിച്ച സയീം 515 റണ്‍സാണ് നേടിയത്. 64.37 ശരാശരിയിലാണ് അയൂബിന്റെ പ്രകടനം. മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും അയൂബ് നേടിയിട്ടുണ്ട്.

പാകിസ്താന് വലിയ പ്രതീക്ഷ നല്‍കുന്ന ബാറ്റ്‌സ്മാനാണ് അയൂബ്. അഫ്ഗാനിസ്ഥാന്റെ റഹ്‌മാനുല്ല ഗുര്‍ബാസും കഴിഞ്ഞ വര്‍ഷം തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ഗുര്‍ബാസ് സ്ഥിരതയോടെ കളിക്കുന്ന ബാറ്റ്‌സ്മാനാണ്. അഫ്ഗാന്റെ ഗംഭീര പ്രകടനത്തിന് പിന്നില്‍ ഗുര്‍ബാസിന്റെ മികവാണ് എടുത്തു പറയേണ്ടത്.

മൂന്നാം നമ്പറില്‍ പതും നിസങ്കയ്ക്കാണ് അവസരം. ശ്രീലങ്കന്‍ ക്രിക്കറ്റ് താരമായ നിസങ്ക സ്ഥിരതയോടെ കളിച്ചു. 694 റണ്‍സോടെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് നിസങ്കയുള്ളത്. മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും നിസങ്ക നേടിയത്. നാലാം നമ്പറില്‍ ശ്രീലങ്കക്കാരനായ കുശാല്‍ മെന്‍ഡിസിനെ കളിപ്പിക്കാം. 742 റണ്‍സുമായി 2024ലെ ഏകദിന റണ്‍വേട്ടക്കാരില്‍ തലപ്പത്താണ് കുശാല്‍ മെന്‍ഡിസുള്ളത്.

ഒരു സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും കുശാല്‍ മെന്‍ഡിസ് നേടിയിട്ടുണ്ട്. ടീമിന്റെ വിക്കറ്റ് കീപ്പര്‍ കുശാലാണ്. ടീമിന്റെ നായകന്‍ ചരിത് അസലന്‍കയാണ്. ശ്രീലങ്കക്കാരനായ അസലന്‍ക 605 റണ്‍സോടെ 2024ലെ ഏകദിന റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണുള്ളത്. ക്യാപ്റ്റനെന്ന നിലയിലും മികച്ച പ്രകടനം നടത്താന്‍ അസലന്‍കയ്ക്ക് സാധിച്ചിട്ടുണ്ട്.

അഞ്ചാം നമ്പറില്‍ ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വിന്‍ഡീസ് താരമായ റൂതര്‍ഫോര്‍ഡ് ഓള്‍റൗണ്ട് മികവ് കാട്ടുന്ന താരമാണ്. ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 425 റണ്‍സാണ് റുതര്‍ഫോര്‍ഡ് നേടിയത്. അഫ്ഗാന്റെ അസ്മത്തുള്ള ഒമര്‍സായിയാണ്. 417 റണ്‍സാണ് അദ്ദേഹം നേടിയത്.

ശ്രീലങ്കയുടെ സ്പിന്‍ ഓള്‍റൗണ്ടറായ വനിന്‍ഡു ഹസരങ്കയാണ് എട്ടാമന്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഹസരങ്ക മികവ് കാട്ടുന്നു. 26 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ ഹസരങ്ക തലപ്പത്താണുള്ളത്. ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ്, എഎം ഗസന്‍ഫാര്‍ പാകിസ്താന്റെ ഷഹീന്‍ അഫ്രീദിയാണ് പേസ് നിരയെ നയിക്കുന്നത്. ആറ് മത്സരത്തില്‍ നിന്ന് 15 വിക്കറ്റാണ് പാക് ഇടം കൈയന്‍ പേസര്‍ വീഴ്ത്തിയത്. പാകിസ്താന്റെ വലം കൈയന്‍ പേസര്‍ ഹാരിസ് റഊഫാണ് ടീമിലെ മറ്റൊരാള്‍. എട്ട് മത്സരത്തില്‍ നിന്ന് 13 വിക്കറ്റാണ് റഊഫ് നേടിയത്. അഫ്ഗാനിസ്ഥാന്റെ എഎം ഗസന്‍ഫാറാണ് അവസാനക്കാരന്‍. 11 മത്സരത്തില്‍ നിന്ന് 21 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here