കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള കുരുമുളക് സുഗന്ധവ്യഞ്ജനങ്ങളില്‍ രാജാവ് എന്നാണ് അറിയപ്പെടുന്നത്.
ഇത് ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാര്‍ജ്ജിച്ചതുമായ സുഗന്ധവ്യഞ്ജനവും, കേരളത്തിലെ ഒരു പ്രധാന നാണ്യവിളയുമാണ്. തെക്കേ ഇന്ത്യയിലെ വനങ്ങളില്‍ നിന്നാണ് കുരുമുളക് വള്ളി ചെടി ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിന്റെ ഭാവി തന്നെ മാറ്റി മറിച്ചത് ഈ കുരുമുളകാണ്. ഇംഗ്ലീഷില്‍ Black pepper എന്ന പേരുണ്ടായത് സംസ്കൃതത്തിലെ പിപ്പലിയില്‍ നിന്നുമാണ്. ഗ്രീക്ക് ഭാഷയില്‍ പെപ്പറിയും, ലാറ്റിൻ ഭാഷയില്‍ പിപര്‍ എന്നും, ജര്‍മൻ ഭാഷയില്‍ ഫെഫ്ഫര് എന്ന പേരിലും അറിയപ്പെടുന്നു, തീരെ അപ്രധാനമായ ഒരു ഭൂവിഭാഗമായ കേരളത്തെത്തേടി അതിപ്രാചീനമായ കാലത്ത് തന്നെ യവനരും റോമാക്കാരും തേടി എത്തിയതും പിന്നീട് അവര്‍ വന്ന വഴിതേടി യൂറോപ്പിലെ നിരവധിരാജ്യക്കാരും കേരളത്തിലെത്തിയതും കേരളത്തില്‍ എന്നു തന്നെയല്ല ഇന്ത്യ മൊത്തം അടക്കിഭരിച്ചതും, കുരുമുളകിന്റെ യഥാര്‍ത്ഥ ഉറവിടം മലബാര്‍ തീരം ആണെന്നുള്ള അറിവ് പാശ്ചാത്യര്‍ക്ക് മാര്‍ക്കോ പോളോ എന്ന സഞ്ചാരിയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്നും ലഭിച്ചത് മൂലമായിരുന്നു. ഇന്ന് കുരുമുളക് ഉപയോഗിച്ച് സ്പ്രേ വരെ ഉണ്ടാക്കുന്നു. ഭൂമധ്യരേഖക്കടുത്തുള്ള ഉഷ്ണരാജ്യങ്ങളിലാണ് കുരുമുളക് വളരുന്നത്. വള്ളിച്ചെടിപോലെ പടര്‍ന്നു കയറുന്ന ഇനമാണ് ഇതില്‍ പ്രധാനം. പച്ചക്കുരുമുളക് കുലകളിലായി ഉണ്ടാകുകയും അത് ഉണക്കി കറുത്ത കുരുമുളകും തൊലി കളഞ്ഞ് വെള്ളക്കുരുമുളകും ഉണ്ടാക്കുന്നു. ഔഷധഗുണമേറെയുള്ള കുരുമുളക് മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും വയറുസംബന്ധമായ വിവിധ അസുഖങ്ങള്‍ക്ക് മരുന്നായി ഉപയോഗിക്കുന്നുണ്ട്.
ദീര്‍ഘമായി മഴലഭിക്കുന്നതും, ശരാശരി ഉയര്‍ന്ന താപനിലയും, ഭാഗികമായി തണല്‍ ലഭിക്കുന്നതുമായ സ്ഥലങ്ങളില്‍ കുരുമുളക് നന്നായി വളരും. കേരളത്തിലെ ഞാറ്റുവേല കുരുമുളക് കൃഷിക്ക് വളരെ അനുയോജ്യമാണ്. തണ്ടുകള്‍ മുറിച്ചുനട്ടാണ് കുരുമുളകിന്റെ തൈകള്‍ ഉണ്ടാക്കുന്നത്. പ്രധാനമായും നടുന്നത് ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളിലാണ്. കുരുമുളക് വള്ളിയുടെ ചുവട്ടില്‍ നിന്നും വശങ്ങളിലേക്ക് വളര്‍ന്നുപോകുന്ന തണ്ടുകളാണ് നടുന്നതിനായി തിരഞ്ഞെടുക്കുന്നത്. ഇങ്ങനെയുള്ള തണ്ടുകള്‍ മുറിച്ച് കീഴ്ഭാഗവും മേല്‍ഭാഗവും മുറിച്ചുനീക്കുന്നു. അതിനുശേഷം രണ്ടോ മൂന്നോ മുട്ടുകളോടെ ചെറിയ കഷണങ്ങളായി മുറിച്ച് മണ്ണ് നിറച്ച പോളിത്തീൻ കവറുകളില്‍ ഒരു മുട്ട് മണ്ണിനടിയില്‍ നില്‍ക്കത്തക്കവിധം നടുന്നു. ഇങ്ങനെ നടുന്ന വള്ളികള്‍ക്ക് തണല്‍ അത്യാവശ്യമാണ്. കൂടാതെ നല്ലതുപോലെ നനയും ആവശ്യമാണ്. ഇങ്ങനെ നട്ട കമ്ബുകള്‍ വേരുപിടിച്ച് കഴിഞ്ഞാല്‍ കാലവര്‍ഷം തുടങ്ങുമ്ബോള്‍ നടാവുന്നതാണ്. തിരുവാതിര ഞാറ്റുവേലയാണ് കുരുമുളക് നടുന്നതിന് ഏറ്റവും യോജിച്ച സമയം.