നായ്ക്കളെ കൊന്നൊടുക്കിയത് കൊണ്ട് തെരുവുനായ പ്രശ്നം പരിഹരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം കാര്യങ്ങളെ അംഗീകരിക്കാനാകില്ല. ഈ വിഷയത്തില്‍ ശാസ്ത്രീയ പരിഹാരമാണ് സര്‍ക്കാര്‍ തേടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വളർത്തു നായ്ക്കളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കും. തെരുവ് നായ്ക്കൾക്ക് സെപ്റ്റംബർ 20 മുതൽ കുത്തിവയ്പ്പ് നൽകും. പലയിടത്തും വാക്സിനേഷന്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.