ഇന്ത്യ തെരയുന്ന ഭീകരന്‍ പാക്ക് അധിനിവേശ കശ്മീരില്‍ കൊല്ലപ്പെട്ട നിലയില്‍.

0
114

ന്ത്യ തെരയുന്ന കൊടും ഭീകരനെ പാക്ക് അധിനിവേശ കശ്മീരില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജമ്മു കാശ്മീരിലെ സുന്‍ജ്വാന്‍ കരസേനാ ക്യാംപില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഖാജ ഷാഹിദിനെ (മിയാന്‍ മുജാഹിദ്) ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ലഷ്‌കറെ ത്വയ്ബ കമാന്‍ഡര്‍ ആയ ഷാഹിദിന്റെ മൃതദേഹം പാക്ക് അധിനിവേശ കശ്മീരില്‍ നിന്നാണ് കണ്ടെത്തിയത്.

ഏതാനും ദിവസം മുന്‍പ് അധിനിവേശ കശ്മീരിലെ നീലം താഴ്‌വരയിലെ വീട്ടില്‍ നിന്നും ഷാഹിദിനെ തോക്കുധാരികളായ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെ പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ ഷാഹിദിനെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തിവരുന്നതിനിടിയിലാണ് മൃതദേഹം കണ്ടെത്തുന്നത്. ഷാഹിദിനെ അതിക്രൂരമായി ആക്രമിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ശരീരം മുഴുവന്‍ മുറിവേറ്റ പാടുകളും മര്‍ദ്ദനത്തിന്റെ പാടുകളുമുണ്ടായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here