വെടിക്കെട്ടിനിടെ അപകടം: ഉത്തർപ്രദേശിൽ നാല് കുട്ടികൾ മരിച്ചു.

0
61

ഉത്തർപ്രദേശിൽ വെടിക്കെട്ടിനിടെ വൻ അപകടം. ചിത്രകൂടത്തിലെ ബുന്ദേൽഖണ്ഡ് ഗൗരവ് മഹോത്സവത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ 4 കുട്ടികൾ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ഉത്സവത്തോടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് പൊലീസ്.

വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഫോറൻസിക് സംഘവും ബോംബ് ഡിസ്പോസൽ സ്ക്വാഡിൻ്റെ (ബിഡിഎസ്) സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രയാഗ്‌രാജ് സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഭാനു ഭാസ്കർ പറഞ്ഞു.

അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ അഡീഷണൽ ഡയറക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണ സമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. കൂടാതെ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here