ശബരിമലയിൽ വിർച്വൽ ക്യൂ സംവിധാനം രണ്ടു ദിവസത്തിനുള്ളിൽ

0
115

ശബരിമലയില്‍ തുലാമാസ പൂജയുടെ ഭാഗമായി ദര്‍ശനത്തിനായുള്ള വിര്‍ച്വല്‍ ക്യൂ സംവിധാനം ശനിയാഴ്ച്ച രാത്രിയോടെയോ ഞായറാഴ്ച രാവിലെയോ പ്രവര്‍ത്തനക്ഷമമാകും. തുലാമാസ പൂജാ ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ദിവസം പരമാവധി 250 പേരെ വരെ ദര്‍ശനത്തിന് അനുവദിക്കും.

പൂജയ്ക്ക് മുന്നോടിയായുള്ള സുരക്ഷാക്രമീകരണങ്ങള്‍ ശബരിമലയില്‍ പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ് കെ രാധാകൃഷ്ണനെ പോലീസ് സ്‌പെഷ്യല്‍ ഓഫീസറായി നിയോഗിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റും അദ്ദേഹത്തെ സഹായിക്കും.വടശ്ശേരിക്കര, എരുമേലി പാതയിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. മറ്റ് പാതകള്‍ അടയ്ക്കും. പമ്ബാനദിയില്‍ സ്‌നാനം അനുവദിക്കില്ല. തീര്‍ത്ഥാടകരും ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആര്‍ക്കുംതന്നെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കില്ലെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

 

.

LEAVE A REPLY

Please enter your comment!
Please enter your name here