കൊച്ചി: സംസ്ഥാനത്ത് സ്വർണവില റിക്കാർഡ് കുതിപ്പിലേക്ക്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചതോടെ ഗ്രാമിന് 5,020 രൂപയും പവന് 40,160 രൂപയുമായി. കഴിഞ്ഞ 21 മുതൽ തുടർച്ചയായ ദിവസങ്ങളിൽ റിക്കാർഡുകൾ തകർത്ത് സ്വർണവില കുതിച്ചുകൊണ്ടിരിക്കുകയാണ്.