വാഷിംഗ്ടൺ ഡിസി: ചൈനയ്ക്ക് വീണ്ടും തിരിച്ചടി. ചൈനീസ് ആപ്പായ ടിക് ടോക്ക് യുഎസിലും നിരോധിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതു സംബന്ധിച്ച ഉത്തരവിൽ ഉടൻ ഒപ്പുവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ഈ സേവനം ഉപയോഗിക്കാമെന്ന ആശങ്ക അമേരിക്കൻ സുരക്ഷാ വിദഗ്ദ്ധർ ഉന്നയിച്ചതിനാലാണ് നിരോധനത്തിലേക്ക് നീങ്ങുന്നതെന്നും ട്രംപ് എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.നേരത്തേ, ഇന്ത്യ ടിക് ടോക്ക് ഉൾപ്പെടെ 57 ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു.