ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക്ക് പുറത്തിറങ്ങി 25 വർഷം പിന്നിടുന്നു.

0
51

ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക്ക് പുറത്തിറങ്ങി 25 വർഷം പിന്നിടുന്നു. 1997- ഡിസംബർ 19-നാണ് ചിത്രം പുറത്തിറങ്ങിയത്. ഇന്നും സിനിമാ ആസ്വാദകരുടെ മനസിലെ മനോഹര പ്രണയകാവ്യമാണ് ടൈറ്റാനിക്. ടൈറ്റാനിക് റീ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജാക്കിന്റേയും റോസിന്റെയും പ്രണയ രംഗങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ട്രെയ്‌ലറാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ടൈറ്റാനിക് വീണ്ടും റിലീസിനൊരുങ്ങുന്നത്. ഫെബ്രുവരി 10നാണ് ചിത്രം റീ റിലീസിനെത്തുക. 4കെ 3ഡിയിലേക്ക് റീമാസ്റ്ററിംഗ് നടത്തിയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

1997 ൽ ക്രിസ്മസ് റിലീസായാണ് ചിത്രം പുറത്തിറങ്ങിയത്. ജെയിംസ് കാമറൂൺ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രത്തിൽ ലിയാനാർഡോ ഡി കാപ്രിയോ, കെയ്റ്റ് വിൻസ്‌ലെറ്റ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ടൈറ്റാനികിലെ പാട്ടും തരംഗമായിരുന്നു. പ്രത്യേകിച്ച് “മൈ ഹാർട്ട് വിൽ ഗോ ഓൺ” എന്ന ചിത്രത്തിലെ ഗാനം ഇന്നും ആളുകളുടെ പ്രിയ ഗാനങ്ങളിലൊന്നാണ്. ചിത്രത്തിനായി ഒരു വർഷത്തോളമാണ് ഗവേഷണം നടത്തിയത്. അതുവരെയുണ്ടായിരുന്ന എല്ലാ ബോക്സോഫീസ് റെക്കോർഡുകളും ടൈറ്റാനിക് തകർത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here