എ. ടി. പി ടൂറില്‍ റോം 1000 മാസ്റ്റേഴ്സ് ഓപ്പണില്‍ അവസാന എട്ടിലേക്ക് മുന്നേറി ഒന്നാം സീഡ് ആയ നൊവാക് ജ്യോക്കോവിച്ച്. നാട്ടുകാരന്‍ ആയ ഫിലിപ് ക്രാജിനോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആയിരുന്നു സെര്‍ബിയന്‍ താരം മറികടന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ജ്യോക്കോവിച്ച് രണ്ടാം സെറ്റ് 6-3 നു നേടി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു. നാട്ടുകാരന്‍ ആയ സ്റ്റെഫാനോ ട്രവാഗ്ലിയയെ രണ്ടു ടൈബ്രേക്കറിലൂടെ കീഴടക്കി ആണ് നാലാം സീഡ് ഇറ്റാലിയന്‍ താരം മറ്റിയോ ബരേറ്റിനി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചത്. ഇരു താരങ്ങളും 2 തവണ ബ്രൈക്ക് വഴങ്ങിയ മത്സരത്തില്‍ ടൈബ്രേക്കറിലെ മികവ് ആണ് ബരേറ്റിനിക്ക് തുണയായത്.
അര്‍ജന്റീനന്‍ താരം എട്ടാം സീഡ് ഡീഗോ ഷ്വാര്‍ട്ട്സ്മാന്‍ ഹുര്‍ബര്‍ട്ട് ഹുര്‍കാസിനെ മൂന്നു സെറ്റ് പോരാട്ടത്തില്‍ ആണ് മറികടന്നത്.ആദ്യ സെറ്റ് 6-3 നു നഷ്ടമായ ശേഷം 6-2, 6-4 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകള്‍ സ്വന്തമാക്കി ആയിരുന്നു അര്‍ജന്റീനന്‍ താരം അവസാന എട്ടിലേക്ക് മുന്നേറിയത്. മൂന്നു സെറ്റ് പോരാട്ടം ജയിച്ച് തന്നെയായിരുന്നു പന്ത്രണ്ടാം സീഡ് ആയ കനേഡിയന്‍ താരം ഡെന്നിസ് ഷപോവലോവും ക്വാര്‍ട്ടറില്‍ എത്തിയത്. ഫ്രഞ്ച് താരം ഉഗോ ഹമ്ബര്‍ട്ടിനോട് ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നഷ്ടമായ ശേഷം ആയിരുന്നു ഷപോവലോവിന്റെ തിരിച്ചു വരവ്. 6-1, 6-4 എന്ന സ്കോറിന് ആണ് കനേഡിയന്‍ താരം രണ്ടും മൂന്നും സെറ്റുകള്‍ നേടിയത്.