കൊച്ചി: നയതന്ത്ര ബാഗ് സ്വര്‍ണ കള്ളക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാറിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി കസ്റ്റംസ് രണ്ട് കേസ് രജിസ്റ്റര്‍ ചെയ്തു. യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം ഉപയോഗത്തിന് ഡിേപ്ലാമാറ്റിക് ചാനലിലൂടെ കൊണ്ടുവന്ന മതഗ്രന്ഥങ്ങളും ആയിരക്കണക്കിന് കിലോ ഈത്തപ്പഴവും സംസ്ഥാന സര്‍ക്കാര്‍ കൈപ്പറ്റിയതിനാണ് കേസുകള്‍. കസ്റ്റംസ് ആക്ട്, കള്ളപ്പണം വെളുപ്പിക്കല്‍ നിയമം, എഫ്.സി.ആര്‍.എ നിയമം എന്നിവയുടെ ലംഘനമാണ് നടന്നതെന്ന് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തില്‍ മന്ത്രി ജലീലിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് അറിയുന്നു. 2017ല്‍ തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ഇറക്കുമതി ചെയ്ത 18,000 കിലോ ഈത്തപ്പഴം സംസ്ഥാന സര്‍ക്കാര്‍ ഏറ്റുവാങ്ങി.ഇതിന് സമാനമായാണ് മതഗ്രന്ഥങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. നികുതി ഒഴിവാക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍െറ ആനുകൂല്യത്തിലൂടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ അവര്‍ക്കായി കൊണ്ടുവന്ന വസ്തുക്കള്‍ സര്‍ക്കാര്‍ സ്വീകരിച്ചത് കസ്റ്റംസ് ആക്ടിന്‍െറ നഗ്നമായ ലംഘനമാണ്. വിദേശ സര്‍ക്കാറുകളില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്തെങ്കിലും വാങ്ങുന്നതിന് നിരോധനമുണ്ട്. എന്‍ഫോഴ്സ്മന്‍െറ് ഡയറക്ടറേറ്റ് (ഇ.ഡി), എന്‍.െഎ.എ എന്നിവയുടെ ചോദ്യം െചയ്യലിന് പിന്നാലെയാണ് കസ്റ്റംസിന്‍െറ നീക്കം.
അതേസമയം, ഏതെങ്കിലും വ്യക്തികളെ പ്രതി േചര്ത്തിട്ടില്ല. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണോ മതഗ്രന്ഥങ്ങള്‍ എത്തിച്ച് വിതരണം ചെയ്തത് എന്ന കാര്യത്തിലടക്കം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എവിടെയെല്ലാം വിതരണം ചെയ്തെന്നും അന്വേഷിക്കും. ചോദ്യം ചെയ്യലും മൊഴിയെടുപ്പും സാക്ഷിവിസ്താരവും ഉള്‍െപ്പടെ പൂര്‍ത്തിയായശേഷമേ ആരെയൊക്കെ പ്രതിേചര്ക്കണമെന്ന കാര്യം തീരുമാനിക്കൂ.