കോണ്‍ഗ്രസുമായി ഇനി യോജിച്ച് പ്രവര്‍ത്തിക്കില്ലെന്ന് തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.

0
81

പാട്‌ന: കോണ്‍ഗ്രസുമായി ഇനി യോജിച്ച് പ്രവര്‍ത്തിക്കില്ലെന്ന് തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബീഹാറില്‍ അന്തരിച്ച ആര്‍ ജെ ഡി നേതാവ് രഘുവന്‍ശ് പ്രസാദ് സിംഘിന്റെ വൈശാലിയിലെ വസതിയില്‍ നിന്ന് ആരംഭിച്ച ജന്‍ സുരാജ് യാത്രയ്ക്കിടെയാണ് പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് രംഗത്ത് താന്‍ ഒരിക്കല്‍ മാത്രമെ തോറ്റിട്ടൊള്ളൂ എന്നും അത് കോണ്‍ഗ്രസിനൊപ്പമായിരുന്നു എന്നുമാണ് പ്രശാന്ത് കിഷോര്‍ പറയുന്നത്. തിരഞ്ഞെടുപ്പു വിജയത്തിലെ തന്റെ ട്രാക്ക് റെക്കോഡാണ് കോണ്‍ഗ്രസ് തകര്‍ത്തതെന്നും ബിഹാറില്‍ പറഞ്ഞു. കോണ്‍ഗ്രസ് നന്നാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2011 മുതല്‍ 2021 വരെയുള്ള 10 വര്‍ഷക്കാലം താന്‍ 11 തെരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അതില്‍ 10 എണ്ണത്തിലും ജയിച്ചു, കോണ്‍ഗ്രസിനൊപ്പം നിന്ന 2017 ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മാത്രമാണ് പരാജയപ്പെട്ടത്-പ്രശാന്ത് കിഷോര്‍ പറഞ്ഞു. അഭിവൃദ്ധിയുണ്ടാകാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും പാര്‍ട്ടിയോട് ബഹുമാനമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു പക്ഷെ നിലവിലെ അവസ്ഥയില്‍ കോണ്‍ഗ്രസിന് സ്വയം മെച്ചപ്പെടാനുള്ള കഴിവില്ല. അത് മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും കൂടെ നിന്നാല്‍ നമ്മളെയും മുക്കിക്കളയും എന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കോണ്‍ഗ്രസിനെതിരായ പ്രശാന്ത് കിഷോറിന്റെ പരാമര്‍ശത്തിന് പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മദന്‍ മോഹന്‍ ഝാ രംഗത്തെത്തി. പ്രശാന്ത് കിഷോര്‍ 2017 ല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടിരുന്നു, നിര്‍ഭാഗ്യവശാല്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് തകര്‍ത്തതിന് കോണ്‍ഗ്രസ് പാര്‍ട്ടിയെ കുറ്റപ്പെടുത്താനുള്ള കാരണം അതാണ് എങ്കില്‍, അദ്ദേഹം അടുത്തിടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉന്നത നേതാക്കളെ കാണുകയും 6 മുതല്‍ 7 ദിവസം വരെ ചര്‍ച്ച നടത്തുകയും ചെയ്തത് എന്തുകൊണ്ടാണ് എന്നാണ് മദന്‍ മോഹന്‍ ഝാ ചോദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here