JOB : മിൽമയിൽ അവസരങ്ങൾ.

0
70

മിൽമയിൽ അവസരങ്ങൾ. ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, എംഐഎസ് സെയില്‍സ് അനലിസ്റ്റ് തസ്തികകളിലാണ് ഒഴിവുകൾ. നിയമനം താത്കാലികമാണ്. ഒഴിവുകൾ, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം.

ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്-1 ഒഴിവ് യോഗ്യത-മാർക്കറ്റിംഗിൽ എംബിഎ, അല്ലെങ്കിൽഎക്സ്പോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ. ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ് ആയി കുറഞ്ഞത് 3 വർഷത്തെ പരിചയം അല്ലെങ്കിൽ ഏതെങ്കിലും എഫ്എംസിജിയിൽ ക്ലയന്റ് ഫേസിംഗ് റോൾ. 40 വയസാണ് ഉയർന്ന പ്രായപരിധി. ശമ്പളം-30,000

ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്- 1 ഒഴിവ്-ഡിജിറ്റൽ മാർക്കറ്റിംഗിൽ എംബിഎ അല്ലെങ്കിൽ ഡിജിറ്റൽ ടെക്നോളജിയിൽ ബിഎസ്സി.ഡിജിറ്റൽ മാർക്കറ്റിംഗ് അല്ലെങ്കിൽ എസ്ഇഒ/എസ്ഇഎം, ഗൂഗിൾ അനലിറ്റിക്സ് എന്നിവയിലുള്ള പ്രവൃത്തിപരിചയം.

ഉയർന്ന പ്രായപരിധി -40 വയസ്. 25,000 രൂപയാണ് ശമ്പളം. എംഐഎസ് സെയിൽസ് അസിസ്റ്റന്റ്-1 ഒഴിവ്- ഡാറ്റ അനാലിസിസിൽ ഡിഗ്രി അല്ലെങ്കിൽ പിജി ഡിപ്ലോമ. കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം.ശമ്പളം 20,000 രൂപ. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 25.

വിശദവിവരങ്ങൾക്ക്-https://cmd.kerala.gov.in/recruitment/recruitment-to-various-posts-at-kerala-cooperative-milk-marketing-federation/

LEAVE A REPLY

Please enter your comment!
Please enter your name here