‘അരിക്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കി.

0
50

കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച് വി.എസ്. സനോജ് സംവിധാനം ചെയ്യുന്ന ‘അരിക്’ (Ariku movie ) എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. 1960കളിൽ തുടങ്ങി ഇന്നത്തെ കാലഘട്ടം വരെ ഒരു തൊഴിലാളിയുടെ ജീവതത്തിലൂടെ നടത്തുന്ന യാത്രയാണ് അരിക്.

സെന്തിൽ കൃഷ്ണ, ഇർഷാദ് അലി എന്നിവർ അച്ഛനും മകനുമാകുന്ന ചിത്രത്തിൽ ധന്യ അനന്യ, റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രൻ, സിജി പ്രദീപ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സൈന മൂവീസിന്റെ ചാനൽ വഴിയാണ് ടീസർ പുറത്തിറക്കിയത്. നിരവധി സിനിമാ പ്രവർത്തകർ ടീസർ പങ്കുവച്ചു.

1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന സമയത്താണ് കോരൻ എന്ന തൊഴിലാളിയുടെ മകനായി ശങ്കരൻ ജനിക്കുന്നത്. പിന്നീട് അയാളുടെ ജീവിതത്തിലൂടെയാണ് അരിക് സഞ്ചരിക്കുന്നത്. ശങ്കരന്റെ മകൾ ശിഖയുടെ ജീവിത വിജയത്തിലൂടെ ഈ യാത്ര പൂർണ്ണമാകുന്നു.

വി.എസ്. സനോജ്, ജോബി വർ​ഗീസ് എന്നിവരാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിട്ടുള്ളത്. ഛായാ​ഗ്രഹണം- മനേഷ് മാധവൻ., എഡിറ്റർ- പ്രവീൺ മംഗലത്ത്, പശ്ചാത്തലസം​ഗീതം- ബിജിബാൽ, പ്രൊഡക്ഷൻ ഡിസൈൻ – ​ഗോകുൽദാസ്, സൗണ്ട് ഡിസൈൻ- രാധാകൃഷ്ണൻ എസ്.,
സതീഷ് ബാബു, സൗണ്ട് ഡിസൈൻ- അനുപ് തിലക്, ലൈൻ പ്രെഡ്യൂസർ- എസ്. മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ശ്രീഹരി ധർമ്മൻ, വസ്ത്രാലങ്കാരം- കുമാർ എടപ്പാൾ, മേക്കപ്പ്- ശ്രീജിത്ത് ​ഗുരുവായൂർ, കളറിസ്റ്റ്- യു​ഗേന്ദ്രൻ, കാസ്റ്റിം​ഗ് ​ഡയറക്ടർ- അബു വളയംകുളം,
സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, ടൈറ്റിൽ, പോസ്റ്റർ ഡിസൈൻ- അജയൻ ചാലിശ്ശേരി, മിഥുൻ മാധവ്, പി.ആർഒ- സതീഷ് എരിയാളത്ത്, മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി മീഡിയ. ഈ മാസം 28ന് അരിക് തിയെറ്ററുകളിലേക്ക് എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here