ഭിന്നശേഷിക്കാര്‍ക്കും സ്‌കൂള്‍ കായികമേള.

0
56

തിരുവനന്തപുരം> പുതിയ അധ്യയന വര്‍ഷം മുതല്‍ ഭിന്നശേഷി കുട്ടികള്‍ക്കുകൂടി കായിക മേളകളില്‍ പങ്കെടുക്കുന്നതിന് ഇൻക്ലൂസീവ് സ്പോര്‍ട്സ് മാന്വല്‍ തയ്യാറായെന്ന് മന്ത്രി വി ശിവൻകുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികള്‍ക്കും സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും കായിക മികവ് പ്രകടമാക്കാനുള്ള അവസരം സ്കൂള്‍തലം മുതല്‍ ഒരുക്കുന്നതിനാണിത്. ഇൻക്ലൂസീവ് സ്പോര്‍ട്സ് മാന്വല്‍ കേരള സ്കൂള്‍ സ്പോര്‍ട്സ് മാന്വലിന്റെ ഭാഗമായിരിക്കും. മത്സരങ്ങള്‍ പ്രത്യേകമായിരിക്കും. സ്കൂള്‍ സ്പോര്‍ട്സ് മാന്വലിലെ ഇനങ്ങള്‍ വിവിധ കാറ്റഗറിയില്‍പ്പെട്ട പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് അനുയോജ്യമാംവിധം മാറ്റിയിട്ടുണ്ട്.

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്കായി നടത്തുന്ന ഇനങ്ങളും ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ ഉള്‍പ്പെടുത്തി. കേരളത്തിന്റെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. അന്തര്‍ദേശീയ തലത്തിലെ പാരാലിമ്ബിക്സ്, ഡ്വാര്‍ഫ് ഗെയിംസ്, സ്പെഷ്യല്‍ ഒളിമ്ബിക്സ് തുടങ്ങിയ മത്സരങ്ങളുടെ മാതൃക, സവിശേഷത, ഘടന എന്നിവകൂടി പരിഗണിച്ചിട്ടുണ്ട്. മാന്വലിന് സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടൻ കായിക അധ്യാപക പരിശീലനവും വിവിധ വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനവും ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here