കോഴിക്കോട് വന്ദേഭാരത് ട്രെയിനിന് മുന്നില്‍ ചാടി അജ്ഞാതന്‍ മരിച്ചു.

0
70

കോഴിക്കോട്: വന്ദേഭാരത് ട്രെയിനിനു മുന്നില്‍ ചാടി അജ്ഞാതൻ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലേകാലോടെ എലത്തൂരിനും വെസ്റ്റ്ഹില്ലിനും ഇടയില്‍ പുത്തൂര്‍ ക്ഷേത്രത്തിനു സമീപമാണ് അജ്ഞാതൻ ട്രെയിനിനു മുന്നിലേക്കു ചാടിയത്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ട്രെയിനിന്റെ മുൻവശം തട്ടി ഇയാള്‍ തെറിച്ചു പേകുകയായിരുന്നു.

വന്ദേഭാരത് കാസര്‍കോടുനിന്നു തിരുവനന്തപുരത്തേക്കു പോകുമ്ബോഴാണ് സംഭവം നടന്നത്. തകരാര്‍ സംഭവിച്ച ട്രയിനിന്റെ മുൻഭാഗം തിരുവനന്തപുരത്ത് എത്തിയ ശേഷം കൊച്ചുവേളി യാര്‍ഡില്‍ എത്തിച്ച്‌ അറ്റകുറ്റപ്പണി ചെയ്തു. ചൊവ്വാഴ്ചത്തെ സര്‍വീസിനെ ബാധിക്കില്ലെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.

വന്ദേഭാരത് ട്രെയിനുകളുടെ മുൻവശം വിമാനങ്ങളുടേതുപോലെ ഏയ്‌റോ ഡൈനാമിക് ഷെയ്‌പ്പ് ആണ്. ഫൈബര്‍ കൊണ്ടാണ് മുൻവശം തയാറാക്കിയിരിക്കുന്നത്. പഴയ മെമുവില്‍ ഉണ്ടായിരുന്ന മൂന്ന് ഫെയ്‌സ് എൻജിനാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here