തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കെ പി സി സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്.

0
95

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതില്‍ നേതൃത്വത്തെ അതൃപ്തി അറിയിച്ച് കെ പി സി സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. തന്നെ പരിഗണിക്കാത്തതിലുള്ള പ്രതിഷേധം ചൊവ്വാഴ്ച നടന്ന കെ പി സി സി യോഗത്തില്‍ ദീപ്തി മേരി വര്‍ഗീസ് അറിയിച്ചു.

തന്റെ പേര് സജീവമായി പരിഗണിക്കാതിരുന്നതിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമ്പോള്‍ പരിഗണനയിലുണ്ടായിരുന്നവരില്‍ തന്റെ പേര് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറയാതിരുന്നതിലും ദീപ്തി മേരി വര്‍ഗീസ് യോഗത്തില്‍ പ്രതിഷേധം അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നവരില്‍ ദീപ്തി മേരി വര്‍ഗീസിന്റെ പേരും ഉണ്ടായിരുന്നു. ഉമ തോമസ് മത്സരത്തിന് സന്നദ്ധത പ്രകടിപ്പിച്ചില്ലെങ്കില്‍ വനിത സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ദീപ്തി മേരി വര്‍ഗീസിനെ പരിഗണിച്ചേക്കും എന്നായിരുന്നു റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here