നടി ബർഖ മദൻ ഇന്ന് ബുദ്ധസന്യാസിനി

0
68

വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ് സ്വസ്ഥമായി കുടുംബജീവിതം നയിക്കുന്ന നിരവധി നായികമാരെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാവും. എന്നാൽ സിനിമയുടെ ആർഭാടങ്ങളെല്ലാം ഉപേക്ഷിച്ച് ബുദ്ധസന്യാസിനിയായി മാറിയ ഒരു നടിയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

നടി ബർഖ മദൻ ആണ് സന്യാസജീവിതം തിരഞ്ഞെടുത്തത്. അക്ഷയ് കുമാറിനൊപ്പം ‘ഖിലാഡിയോൺ കാ ഖിലാഡി’ എന്ന ചിത്രത്തിൽ അഭിനയിച്ച ബർഖ മിനിസ്ക്രീൻ പ്രേക്ഷകർക്കും സുപരിചിതയാണ്.  ‘ഘർ ഏക് സപ്ന’ എന്ന സീരിയലും ബർഖയെ ശ്രദ്ധേയയാക്കി.

ഐശ്വര്യ റായ്, സുഷ്മിത സെൻ, പ്രിയ ഗിൽ, ശ്വേതാ മേനോൻ എന്നിവർക്കൊപ്പം ഫെമിനാ മിസ് ഇന്ത്യ മത്സരത്തിലും ബർഖ മത്സരിച്ചിരുന്നു. 1984ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റ് ആയിരുന്നു ബർഖ.  ബൂട്ട്, സോച്ച് ലോ, സുര്‍ഖാബ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.

പഞ്ചാബ്‌ സ്വദേശിനിയായ ബർഖ 2002ലാണ് ദലൈ ലാമയുടെ ആശയങ്ങളിൽ ആകൃഷ്ടയാവുന്നത്. ഇപ്പോൾ കാഠ്മണ്ഡുവിലെ ആശ്രമത്തിൽ സന്യാസ ജീവിതം പിൻതുടരുകയാണ് ബർഖ.

LEAVE A REPLY

Please enter your comment!
Please enter your name here