സെക്രട്ടറിയേറ്റിന്റെ സുരക്ഷ ഇനി സി.ഐ എസ് എഫിന്

0
69

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഇന്നു മുതല്‍ സായുധ പൊലീസിന്‍്റെ സുരക്ഷ. സുരക്ഷാ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് സായുധ പൊലീസ് സുരക്ഷയ്ക്ക് പുറമെ നിയന്ത്രണങ്ങളും കര്‍ശനമാക്കുന്നത്.

സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം, തുടര്‍ന്ന് അരങ്ങേറിയ പ്രതിഷേധങ്ങള്‍, സെക്രട്ടേറിയറ്റിനുള്ളില്‍ ചാടിക്കടന്നുള്ള പ്രതിഷേധങ്ങള്‍ ഇവയ്ക്കൊക്കെ ഇടയില്‍ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് സെക്രട്ടേറിയറ്റില്‍ വരുന്നത് വന്‍ മാറ്റങ്ങളും നിയന്ത്രണങ്ങളുമാണ്.

 

സെക്രട്ടേറിയറ്റ് സെക്യൂരിറ്റി വിഭാഗത്തില്‍ നിന്നും സുരക്ഷയുടെ പൂര്‍ണ ചുമതല എസ്‌ഐഎസ്‌എഫ് ഏറ്റെടുക്കുന്നത് ഇതിന്റെ ആദ്യപടി. ആദ്യ ഘട്ടത്തില്‍ 27 സേനാംഗങ്ങള്‍ ഇന്ന് സെക്രട്ടേറിയറ്റിന് സുരക്ഷ ഏറ്റെടുക്കും.81 പേരടങ്ങുന്ന സായുധ പൊലിസ് സംഘത്തില്‍ 9 പേര്‍ വനിതകളാണ്.

 

നിലവില്‍ വിമുക്ത ഭടന്‍മാര്‍ക്കാണ് ഗേറ്റുകളില്‍ സുരക്ഷയൊരുക്കുന്നത്. സെക്രട്ടേറിയറ്റിനുള്ളിലെ പാര്‍ക്കിംങ്ങ് നിയന്ത്രിക്കും. മന്ത്രിമാരടക്കം വിഐപികള്‍ക്ക് പ്രത്യേക ഗേറ്റ്. വിവിധ ആവശ്യങ്ങള്‍ക്കായി സെക്രട്ടേറിയറ്റിലെത്തുന്നവര്‍ക്ക് പ്രവേശനം പ്രത്യേക ഗേറ്റിലൂടെയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here