കിളിമാനൂര്‍: ജീവിതശൈലി രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആരോഗ്യഭവനം- ജനകീയ ലാബ്.
ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ജനകീയ ലാബ് പ്രസിഡന്റ് ബി പി മുരളി ഉദ്ഘാടനം ചെയ്തു. ബ്ലോക്കിനുകീഴിലെ 136 വാര്‍ഡിലും ജനകീയ ലാബിന്റെ സേവനം ലഭിക്കും. മൂന്നു മാസത്തിലൊരിക്കല്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളില്‍ എത്തി പരിശോധന നടത്തും.
വിവിധ പഞ്ചായത്തുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 45 ആശാവര്‍ക്കര്‍മാര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകം പരിശീലനം നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ 10 ലക്ഷം രൂപ പദ്ധതിയ്ക്കായി വിനിയോഗിക്കും. പ്രമേഹം, രക്തസമ്മര്‍ദം എന്നിവ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണന്‍ അധ്യക്ഷയായി.
ഡോ. ജയകുമാര്‍ വെള്ളനാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഡി സ്മിത, മനോജ് കുമാര്‍, എം ഹസീന, കെ രാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ , പി പ്രസീദ, ഡി ദീപ, അംഗങ്ങളായ സജികുമാര്‍, നിഹാസ്, ഐഷ റഷീദ്, എന്‍ സരളമ്മ , എ ഷീല, എസ് ആര്‍ അഫ്സല്‍, കുമാരി ശോഭ, തുടങ്ങിയവരും പങ്കെടുത്തു. സെക്രട്ടറി കെ പി ശ്രീജാറാണി സ്വാഗതവും ബിജുകുമാര്‍ നന്ദിയും പറഞ്ഞു.