കോവിഡ് കേസുകളിൽ പൂജ്യം തൊട്ട് കേരളം:

0
77

കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം പൂജ്യം തൊട്ടു. മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകൾ പൂജ്യത്തിലെത്തുന്നത്. ഇതിനുമുൻപ് 2020 മെയ് ഏഴിന് പ്രതിദിന കോവിഡ് കേസ് പൂജ്യം  തൊട്ടിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം വെബ്സൈറ്റിൽ പങ്കുവച്ചിരിക്കുന്ന വിവരമനുസരിച്ച് ഈ മാസം അഞ്ചാം തിയതിയിലെ കണക്കുകൾ പുറത്തുവന്നപ്പോഴാണ് കോവിഡ് കേസുകൾ പൂജ്യത്തിലെത്തിയത്.

ഈ മാസം ഒന്നാം തിയതി 12 പേർക്കും രണ്ടാം തിയതി മൂന്ന് പേർക്കും മൂന്നാം തിയതി ഏഴ് പേർക്കും നാലാം തിയതി ഒരാൾക്കുമായിരുന്നു കോവിഡ് സ്ഥികരീകരിച്ചത്. നിലവിൽ സംസ്ഥാനത്ത് 1033 ആക്റ്റീവ് കോവിഡ് രോഗികളാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here