ഉർഫി ജാവേദിനെ പോലീസ് അറസ്റ്റ് ചെയ്തു? വൈറലായി വീഡിയോ

0
75

ബോൾഡ് ഫാഷൻ ലുക്കുകളിൽ എത്തി ആരാധകരുടെ മനംകവർന്ന നടിയാണ് ഉർഫി ജാവേദ്. വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചാണ് ഉർഫി പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഇടം നേടാറുള്ളത്.  പലപ്പോഴും ഉർഫിയുടെ വസ്ത്രങ്ങൾക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരാറുള്ളതെങ്കിലും അതൊന്നും താരം കാര്യമാക്കാറില്ല. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഉർഫി ജാവേദിനെ അറസ്റ്റു ചെയ്‌തെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വീഡിയോയാണിത്. രാവിലെ ഒരു കോഫി ഷോപ്പിൽ എത്തിയ ഉർഫിയെ ഒരു സംഘം പോലീസ് വിളിച്ച് പുറത്തുവരുത്തി കസ്റ്റഡിയിൽ എടുക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. വനിതാ പോലീസ് ഉദ്യോഗസ്ഥ സംഘം ഉർഫിയോട് പോലീസ് സ്‌റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം.

ഡെനിം പാന്റിനൊപ്പം ചെറിയ ചുവന്ന ടോപ്പുമാണ് വീഡിയോയിൽ ധരിച്ചിരിക്കുന്നത്. ഉർഫിയുടെ കൈകൾ പിടിച്ചാണ് ഇവരെ പൊലീസ് വാഹനത്തിൽ കയറ്റിയത്. എന്തായാലും ഈ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. ഇത് പ്രാങ്ക് വീഡിയോയാണെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണം. ഇത്രയും ചെറിയ ഡ്രെസ് എന്തിനാണ് ധരിക്കുന്നതെന്ന് പോലീസ് ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. വീഡിയോയുടെ സത്യാവസ്ഥ ഇതുവരെ പുറത്തു വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here