നീരുറവ് നീര്‍ത്തടാധിഷ്ടിത പദ്ധതിക്ക് തുടക്കമായി.

0
63

രിതകേരളം മിഷന്റെ നേതൃത്വത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ജലബജറ്റില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന നീരുറവ് നീര്‍ത്തടാധിഷ്ടിത പദ്ധതിക്ക് തുടക്കമായി.

ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ നിര്‍വഹിച്ചു.

മഹാത്മാഗാന്ധി ദേശീയഗ്രാമീണതൊഴിലുറപ്പ് പദ്ധതി, ജലസേചനം, കൃഷി, മണ്ണ് – ജല സംരക്ഷണം, മണ്ണ് പര്യവേക്ഷണം, ഭൂഗര്‍ഭജലം തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിത കേരളം മിഷന്‍ ജലബജറ്റില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയിട്ടുള്ള പദ്ധതിയില്‍ ഗ്രാമപഞ്ചായത്തിലെ 7,9,14 വാര്‍ഡുകളിലെ മണിയാറന്‍കുടി നീര്‍ത്തടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. പദ്ധതിയിലൂടെ കാടുകയറി മറഞ്ഞു പോയ മണിയാറന്‍കുടി തോട് മണ്ണൊലിപ്പ് തടഞ്ഞ് നീരൊഴുക്ക് തടസപ്പെടാതിരിക്കാന്‍ കയര്‍ ഭൂവസ്ത്രം വിരിച്ച്‌ സംരക്ഷണപ്രവര്‍ത്തനമാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്.

നീരൊഴുക്ക് സുഗമമാക്കി നീര്‍ച്ചാല്‍ വീണ്ടെടുക്കുന്നത് വഴി ജലലഭ്യത ഉറപ്പ് വരുത്തുന്നതിനും ജലക്ഷാമം പരിഹരിക്കുന്നതിനും കഴിയും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെ ആദ്യഘട്ടത്തില്‍ നീര്‍ച്ചാലിന്റെ 2500 മീറ്റര്‍ ദൂരത്തില്‍ കയര്‍ ഭൂവസ്ത്രം വിരിക്കും. മൂന്ന് ഘട്ടമായി 7500 മീറ്റര്‍ ദൂരത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here