ഇരട്ടക്കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് പിതാവിനെ അറസ്റ്റ് ചെയ്തു

0
72

കർണാടകയിൽ നാല് വയസുള്ള ഇരട്ടക്കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് പിതാവിനെ അറസ്റ്റ് ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം. ഇരട്ടകുട്ടികളായ അൻവിതിനെയും അദ്വൈതിനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ചാളഗെരി ടോൾഗേറ്റിൽ കാർ പാർക്ക് ചെയ്യുകയായിരുന്നു. ഗോകാക്ക് സ്വദേശിയും ദാവണഗരെയിൽ താമസക്കാരനുമായ അമർ കിട്ടൂരാണ് പ്രതി. പ്രാഥമിക അന്വേഷണത്തിൽ ഇരട്ട ആൺകുട്ടികളുടെ മൃതദേഹങ്ങൾ കാറിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.

അമറിന്റെ ഭാര്യ വിജയപുരയിലെ മാതാപിതാക്കളുടെ വീട്ടിൽ പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. ഭാര്യ അമറിനെ വിളിച്ച് കുട്ടികളുടെ കാര്യം അന്വേഷിച്ചപ്പോൾ കൃത്യമായ വിവരം ലഭിച്ചില്ല. തുടർന്ന്, പറയണമെന്ന് നിർബന്ധിച്ചതോടെയാണ് സംഭവം പുറത്തു വന്നത്. ഉടൻ തന്നെ ഭാര്യ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് അമരിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

“പ്രതി അമറിനെ അറസ്റ്റ് ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഉടൻ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും, ”എസ്പി കെ അരുൺ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here