തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ വിചാരണ നേരിടുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ വഞ്ചകനെന്നു മന്ത്രി ജി. സുധാകരൻ. അദ്ദേഹത്തിനു തക്കതായ ശിക്ഷ ലഭിക്കുമെന്നും സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞുകൊണ്ട് തെറ്റൊന്നും ചെയ്തിട്ടില്ല. നടന്നതു ഭരണത്തിന്റെ ഭാഗമായി മറ്റാളുകൾ ചെയ്ത കുറ്റമാണ്. അറിയാതെ ചെയ്ത കുറ്റങ്ങൾക്കു ഭരണഘടനാപരമായി പിണറായിക്കു ബാധ്യതയില്ല. ദുർഗന്ധം ശിവശങ്കർ വരെ മാത്രമേ എത്തിയിട്ടുള്ളൂവെന്നും സുധാകരൻ പറഞ്ഞു.
രാമായണ മാസമായിട്ടും പ്രതിപക്ഷം പിണറായിയെ വേട്ടയാടി. മാധ്യമങ്ങളോടു മാന്യമായി പെരുമാറാൻ സിപിഎം തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.