മലപ്പുറം: മലപ്പുറത്ത് വീണ്ടും ഒരു കോവിഡ് മരണം. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ഇല്യാസ്(47)ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇല്യാസ്.
മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.ഇതോടെ സംസ്ഥാനത്ത് തിങ്കളാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണസംഖ്യ അഞ്ചായി.