പാലക്കാട്: പാലക്കാട് എസ്പി ഓഫീസിലെ മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രണ്ട് മിനിസ്റ്റീരിയല്‍ ജീവനക്കാര്‍, ഒരു സഹകരണ സ്റ്റോര്‍ ജീവനക്കാരന് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് എസ്പി ഓഫീസ് താത്കാലികമായി അടച്ചു. ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗമാണ് അടച്ചത്. കണ്ട്രോള് റൂം പ്രവര്‍ത്തിക്കും.