ന്യൂദല്‍ഹി: കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസ് പ്രതി മണിച്ചന് ജയില്‍ മോചനം. പിഴത്തുക ഒഴിവാക്കിയ സുപ്രീംകോടതി മണിച്ചനെ ഉടന്‍ വിട്ടയയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 30.45 ലക്ഷം രൂപ പിഴത്തുക കെട്ടിവെക്കണം എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ ഇത് സുപ്രീംകോടതി തള്ളി. സര്‍ക്കാരിന്റെ നിര്‍ദേശം ചോദ്യം ചെയ്ത് മണിച്ചന്റെ ഭാര്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഒരു മനുഷ്യന് പിഴ നല്‍കാന്‍ പണമില്ലാത്തതിന്റെ പേരില്‍ അയാളെ എങ്ങനെ ദീര്‍ഘകാലം ജയിലിലിടാന്‍ ആകും എന്നാണ് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചത്.
ഉത്തരവിറക്കിയത് ഗവര്‍ണര്‍ ആയത് കൊണ്ട് തന്നെ പിഴ ഒഴിവാക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ട് കൂടെ എന്ന ചോദ്യവും മണിച്ചന്റെ ഭാര്യയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് സുപ്രീംകോടതി ചോദിച്ചിരുന്നു. കഴിഞ്ഞ 22 വര്‍ഷമായി കല്ലുവാതുക്കല്‍ കേസുമായി ബന്ധപ്പെട്ട് മണിച്ചന്‍ ജയിലിലാണ്.