ന്യൂഡൽഹി: നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി.പരീക്ഷകള്‍ തീരുമാനിച്ച സമയത്ത് തന്നെ നടക്കുമെന്ന് കോടതി വ്യക്തമാക്കി.
കോവിഡ് പ്രതിസന്ധി ചിലപ്പോള്‍ ഒരു വര്‍ഷം വരെ തൂടര്ന്നേക്കാമെന്നും ഈ സാഹചര്യത്തില്‍ അതുവരെ കാത്തിരിക്കാനാണോ ഹര്‍ജിക്കാരുടെ തീരുമാനമെന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര ചോദിച്ചു. പരീക്ഷ മാറ്റിയാല്‍ വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
കോവിഡിനെ തുടര്‍ന്ന് നീട്ടിയ നീറ്റ്, ജെഇഇ മെയിന്‍ പ്രവേശന പരീക്ഷകള്‍ സെപ്റ്റംബര്‍ 13നും ജെഇഇ മെയിന്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറു വരെ നടത്താനായിരുന്നു തീരുമാനം.