ബാംഗ്ലൂർ മയക്കുമരുന്നു കേസ് : അന്വേഷണം മലയാള സിനിമയിലേക്ക്

0
66

ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം മലയാള സിനിമയിലേക്കും. കേസിലെ മുഖ്യപ്രതികളിലൊരാളും ബിനീഷ് കോടിയേരിയുടെ ബിനാമിയുമായ അനൂപ് മുഹമ്മദിന് മലയാള സിനിമാ മേഖലുമായി ബന്ധമുണ്ടെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തി.

 

ഇത് സംബന്ധിച്ച്‌ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നാല് താരങ്ങളെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തു.

 

ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് നടക്കുന്നത്. അനൂപിന്റെ സിനിമാ ഇടപെടലുകള്‍ക്കൊപ്പം ബിനീഷ് കോടിയേരിയുടെ സിനിമാ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടത്താന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തീരുമാനിച്ചു.ഇന്നലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ലഹരിക്കടത്ത് കേസില്‍ ബിനീഷിനെ പ്രതിചേര്‍ക്കാനാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here