ഡൽഹി: രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ വാൻ ഇടിവ്. കൊറോണക്കാലത്ത് 48 ശതമാനം ഇടിവ് 2020ന്‍റെ രണ്ടാം പാദത്തില്‍ സംഭവിച്ചെന്ന് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണ്‍ വില്‍പ്പനക്കാര്‍ രാജ്യത്ത് നേരിടുന്നത് വളരെ മോശമായ അവസ്ഥയാണ്. വില്‍പ്പനക്കാര്‍ നേരിടുന്ന പ്രതിസന്ധികളില്‍ പ്രധാനപ്പെട്ടത് ലോക്ക് ഡൌണും നിയന്ത്രണങ്ങളും മൂലം വില്‍പ്പനയ്ക്ക് ആവശ്യമായ ഗാഡ്ജറ്റുകള്‍ വിപണിയില്‍ എത്തുന്നില്ല.