അബുദാബി: യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നതാണ്. പള്ളികള്‍ പരമാവധി ശേഷിയുടെ 50 ശതമാനം വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി വക്താവ് ഡോ. സൈഫ് അല്‍ ദാഹിരി അറിയിച്ചു. നിലവില്‍ പള്ളികളില്‍ 30 ശതമാനം പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
നമസ്‍കരിക്കാനെത്തുന്നവര്‍ക്കിടയില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. ബാങ്ക് വിളിച്ച ശേഷം നമസ്‍കാരം തുടങ്ങുന്നതിനിടയില്‍ 10 മിനിറ്റായിരിക്കും ഇടവേള. മഗ്‍രിബ് നമസ്‍കാരത്തിന് ഇത് അഞ്ച് മിനിറ്റായിരിക്കും. അതേസമയം ബലിപെരുന്നാള്‍ നമസ്‍കാരം വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.