കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ശശി തരൂരിന്റെ ഇന്നത്തെ പ്രചാരണം റദ്ദാക്കി. മുലായം സിങ് യാദവിനോടുള്ള ആദര സൂചകമായാണ് തീരുമാനം. ഇന്ന് ലക്നൗവിൽ പ്രചാരണം നടത്താണായിരുന്നു മുൻപ് നിശ്ചയിച്ചിരുന്നത്. ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവുമായ മുലായം സിംഗ് യാദവ് ഇന്ന് രാവിലെയാണ് അന്തരിച്ചത്.