മാഞ്ചസ്റ്റര്‍: ഗോള്‍ വേട്ടയില്‍ വീണ്ടും ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്ലബ് ഫുട്‌ബോളില്‍ എഴുന്നൂറാം ഗോള്‍. എവര്‍ട്ടണെതിരായ മത്സരത്തിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ചരിത്രനേട്ടം. 700 ഗോള്‍ ക്ലബിലെത്തുന്ന ആദ്യ താരമാണ് ക്രിസ്റ്റ്യാനോ. റയല്‍ മാഡ്രിഡിനായി 450, യുണൈറ്റഡിനായി 144, യുവന്റസിനായി 101, സ്‌പോര്‍ട്ടിംഗിനായി അഞ്ച് ഗോളും. ആകെ 700 ഗോളുകള്‍.
റൊണാള്‍ഡോയുടെ ഈ ഗോള്‍ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവര്‍ട്ടണെതിരെ ജയിച്ചു. 2ഫ1നായിരുന്നു യുണൈറ്റഡിന്റെ ജയം. അഞ്ചാം മിനിറ്റില്‍ അലക്‌സ് ഇവോബിയുടെ ഗോളില്‍ മുന്നിലെത്തിയ എവര്‍ട്ടണെതിരെ ആന്റണിയുടെ ഗോളിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. അരങ്ങേറ്റി തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ യുണൈറ്റഡ് താരമായി ആന്റണി. 44-ാം മിനിറ്റില്‍ റൊണാള്‍ഡോ വിജയഗോളും നേടി.