പരമ്പരയിലെ ഓരോ മത്സരങ്ങൾ വീതം ജയിച്ച് ഇരു ടീമുകളും സമനില പാലിക്കുന്നതിനാൽ ഇന്ന് ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. കഴിഞ്ഞ കളി നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണു പകരം ഇന്ന് രജത് പാടിദാർ കളിച്ചേക്കും.
ആദ്യ കളി ആധികാരികമായി വിജയിച്ചെങ്കിലും രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് അടിതെറ്റി. ഋതുരാജ് ഗെയ്ക്‌വാദ് രണ്ട് കളിയും നിരാശപ്പെടുത്തിയപ്പോൾ തിലക് വർമയും സഞ്ജു സാംസണും രണ്ടാമത്തെ കളി കുറഞ്ഞ സ്കോറിനു പുറത്തായി. രണ്ട് കളിയും ഫിഫ്റ്റിയടിച്ച സായ് സുദർശൻ ഈ പരമ്പരയുടെ കണ്ടെത്തലാണ്. കെഎൽ രാഹുലും ഫോമിലുണ്ട്. ഇവരൊഴികെ ബാക്കിയാരും പ്രതീക്ഷയ്ക്കൊത്തുയരുന്നില്ല. ഇത് ഇന്ത്യക്ക് തലവേദനയാണ്.
പാളിലെ ബോളണ്ട് പാർക്കിൽ ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം ആരംഭിക്കുക.