പത്തനംതിട്ട: ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പരാതിയോ അപേക്ഷയോ ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ കാത്ത് നില്‍ക്കേണ്ടതില്ലെന്ന് പട്ടികജാതി, പട്ടികവര്‍ഗ നിയമസഭാസമിതി അഭിപ്രായപ്പെട്ടു.
സീതത്തോട് മൂഴിയാര്‍ മേഖലയിലെ ആദിവാസി വിഭാഗങ്ങളുടെ ജീവിത നിലവാരമുയര്‍ത്താന്‍ വേണ്ട നടപടി കൈക്കൊണ്ടു. ഈ പ്രദേശത്തെ മലമ്ബണ്ടാര വിഭാഗത്തില്‍ പെട്ട 45 കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയും സ്ഥലവും ലഭ്യമാക്കാന്‍ അടിയന്തിര ഇടപെടലിന് സമിതി നിര്‍ദേശം നല്‍കി.
ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടേണ്ടവരാണ് ഉദ്യോഗസ്ഥര്‍. പരാതിക്കിടയില്ലാത്ത വിധം കാര്യങ്ങള്‍ നടപ്പാക്കണം. പട്ടികവര്‍ഗ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്‌ക്ക് എത്തിക്കണം. അവര്‍ക്കുവേണ്ട പാര്‍പ്പിടം, ഭക്ഷണം, വെള്ളം, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണം. ഗോത്രമേളകളും ഊരുത്സവങ്ങളും നടത്തി അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലണം.
പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമം സംബന്ധിച്ച് കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നിയമസഭാസമിതി യോഗത്തിലാണ് അഭിപ്രായമുയര്‍ന്നത്. എസ്‌സി എസ്‌ടി നിയമസഭാ സമിതി ചെയര്‍മാന്‍ ഒ ആര്‍ കേളു എംഎല്‍എയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ചേര്‍ന്നത്.
സമിതിയുടെ പരിഗണനയിലുളളതും ജില്ലയില്‍നിന്നും ലഭിച്ചതുമായ പരാതികളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്നും തെളിവെടുപ്പ് നടത്തി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് നിവേദനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. സമിതിയുടെ പരിഗണനയിലുള്ള ആറും സമിതിക്ക് മുന്നില്‍ നേരിട്ട് ലഭിച്ച 13ഉം പരാതികള്‍ പരിഗണിച്ചു.