മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ ഉടൻ

0
46

മാരുതി സുസുക്കി 24 സാമ്പത്തിക വർഷത്തിൽ ആദ്യത്തെ ഇലക്ട്രിക് വാഹനം പുറത്തിറക്കാനും വൈവിധ്യമാർന്ന പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കാനും മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനം ഈ സാമ്പത്തിക വർഷത്തിൽ തന്നെ വിപണിയിൽ എത്തും. ശക്തമായ ഹൈബ്രിഡ് മോഡലിനൊപ്പം , ബയോഗ്യാസ്, ഫ്ലെക്സ് ഫ്യൂവൽ, സിഎൻജി തുടങ്ങിയ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ ഇപയോഗിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

ഇത്തരം മോഡലുകൾ മാരുതി പുറത്തിറക്കിയേക്കും എന്നതിൻ്റെ സൂചനയാണിത്. രാജ്യത്തെ മലിനീകരണവും ഇന്ധന ഉപഭോഗവും കുറയ്ക്കുന്നതാണ് ഈ നടപടി.ബദൽ സാങ്കേതികവിദ്യകളിലേക്കുള്ള നീക്കം പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന കുറയ്ക്കാനും അതുവഴി മലിനീകരണവും ഇന്ധന ഉപഭോഗവും നിയന്ത്രിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവ പറയുന്നു.

വ്യത്യസ്ത സിഎൻജി ഉൾപ്പെടെ വ്യത്യസ്തമായ കാർ മോഡലുകൾ വിപണിയിൽ എത്തിക്കുമെന്ന് ഭാർഗവ പറഞ്ഞു. പെട്രോൾ, ഡീസൽ കാർ ഉപയോഗം പരമാവധി കുറച്ച് എത്തനോൾ, ബയോഗ്യാസ് എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാറുകൾക്കായുള്ള മാരുതിയുടെ പദ്ധതിയെക്കുറിച്ച് ഭാർഗവ സൂചന നൽകി. ഹൈബ്രിഡ് വാഹനങ്ങൾക്ക് ഇന്ധന ഉപഭോഗം 35 മുതൽ 45 ശതമാനം വരെ കുറയ്ക്കാൻ ആകും.

മാലിന്യങ്ങളിൽ നിന്ന് ബയോഗ്യാസ് വികസിപ്പിക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ട്. പൂ ർണ്ണമായും പുനരുൽപ്പാദിപ്പിക്കാവുന്ന ബയോഗ്യാസ് പരിസ്ഥിതിക്കും നേട്ടമാകും . മാരുതി സുസുക്കി കാർബൺ നെഗറ്റീവ് ആയ ബയോഗ്യാസിൻ്റെ ഉൽപ്പാദനം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയതായി ആ‍ർ സി ഭാർഗവ പറഞ്ഞു. ബയോഗ്യാസ് വികസനത്തിന് സഹായകരമാകുന്ന സ‌‍ർക്കാരിൻ്റെ പുതിയ നയങ്ങൾക്കായി കാത്തിരിക്കുകയാണ് കമ്പനി.

LEAVE A REPLY

Please enter your comment!
Please enter your name here