പത്തനംതിട്ട: കടുവ ഭീഷണി നേരിടുന്ന പെരുനാട്ടില്‍ കടുവയെ കണ്ടെത്തുന്നതിന് ഡ്രോണ്‍ നിരീക്ഷണം നടത്തുവാന്‍ തീരുമാനമായി.
അഡ്വ. പ്രമോദ് നാരായണന്‍ എം.എല്‍.എ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. പെരുനാട് കൂനങ്കര, കോളാമല, ബഥനി പുതുവേല്‍ എന്നീ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവങ്ങളില്‍ കടുവയുടെ സാന്നിധ്യം ഉണ്ടായത്.
അധികൃതര്‍ നടത്തിയ പരിശോധനയില്‍ കടുവ ആണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പിടിക്കാന്‍ കൂടു വച്ചെങ്കിലും കടുവയെ കിട്ടിയില്ല. ഇതിനിടയ്ക്ക് പല ഭാഗങ്ങളിലും കടുവ സാമീപ്യം ഉള്ളതായി പരാതി ഉയര്‍ന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. തുടര്‍ന്നാണ് ഡ്രാേണ്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്താന്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചത്. ബുധനാഴ്ച മുതല്‍ പരിശോധന ആരംഭിക്കും.