കോഴിക്കോട്: കേരളത്തിന്റെ സാമൂഹിക പുരോഗതിയിലെ ഒരു നാഴികക്കല്ലാണ് സാക്ഷരതാ പ്രസ്ഥാനമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
1991 ഏപ്രില്‍ 18 ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് നടന്ന സമ്ബൂര്‍ണ്ണ സാക്ഷരത പ്രഖ്യാപന വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച സമ്ബൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപന സ്മാരക ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എന്തിനും വ്യത്യസ്ത അഭിപ്രായങ്ങളുള്ള നമ്മുടെ നാട്ടില്‍ കേരളത്തിന്റെ സാക്ഷരത നേട്ടത്തെ കുറിച്ച് ഒറ്റ അഭിപ്രായം മാത്രമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ മുഴുവന്‍ പിന്തുണയും സാക്ഷരതാ പ്രസ്ഥാനത്തിന് ലഭിച്ചുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. മുന്‍കാല സാക്ഷരതാ പ്രവര്‍ത്തകര്‍ക്ക് ചടങ്ങില്‍ മന്ത്രി മൊമന്റോ സമ്മാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ‘ആര്‍ദ്ര’ പുരസ്‌കാരം നേടിയ കോഴിക്കോട് ജില്ലാ പഞ്ചായത്തിന് മന്ത്രി ഉപഹാരം നല്‍കി.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ മുന്‍കാല സാക്ഷരതാ പ്രവര്‍ത്തകരായ പയ്യന്നൂര്‍ കുഞ്ഞിരാമന്‍, വി ആര്‍ വി ഏഴോം, പ്രൊഫ. കെ ശ്രീധരന്‍, കെ നാരായണന്‍ നമ്ബൂതിരി, എന്നിവരെ പി ടി എ റഹീം എം എല്‍ എ ആദരിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ ജി ഒലീന മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വി പി ജമീല, നോഡല്‍ പ്രേരക പ്രതിനിധി കെ പി അശോകന്‍, സി ഇ സി പ്രേരക് പ്രതിനിധി ഗിരീഷ് ആമ്ബ്ര, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ സാക്ഷരതാ സമിതി അംഗങ്ങള്‍, ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാര്‍, പ്രേരക്മാര്‍, തുല്യതാ പഠിതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രശാന്ത് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പി വി ശാസ്തപ്രസാദ് നന്ദിയും പറഞ്ഞു.