കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശബരിമല തീർത്ഥാടനം അനുവദിക്കണം : ഉമ്മൻ ചാണ്ടി

0
105

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ശബരിമല തീര്‍ത്ഥാടനത്തിന് അവസരം നല്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.സാമൂഹിക അകലം പാലിച്ചുകൊണ്ട് ശബരിമല കയറ്റത്തിനും വിരിവയ്ക്കാനും നെയ്യഭിഷേകം, ബലിതര്‍പ്പണം എന്നിവയ്ക്കും സൗകര്യം ഒരുക്കണം.തീര്‍ത്ഥാടകര്‍ക്ക് 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത്.

പോലീസിന്റെ പരിധിവിട്ട ഇടപെടലും തടസങ്ങളും ഒഴിവാക്കണം.വിശ്വാസികള്‍ക്ക് ദര്‍ശന സ്വാതന്ത്ര്യം ലഭിക്കുന്ന രീതിയില്‍ വേണം തീര്‍ത്ഥാടനത്തിന് സൗകര്യം ഒരുക്കാന്‍. ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here