മലയാളി ക്രിക്കറ്റ് ആരാധകർ എല്ലാം ഏത് കാഴ്ചയാണോ കാണാൻ ആഗ്രഹിച്ചത് അതാണ് ഇന്ന് ഇന്ത്യ : അയർലാൻഡ് രണ്ടാം ടി :20യിൽ കാണാൻ സാധിച്ചത്. എല്ലാവിധ വിമർശനങ്ങൾക്കും ഒടുവിൽ ഇന്ത്യൻ ടീം പ്ലേയിംഗ് ഇലവനിലേക്ക് അവസരം ലഭിച്ച സഞ്ജു തനിക്ക് ലഭിച്ച അവസരം പൂർണ്ണമായി ഉപയോഗിക്കുന്നതാണ് കാണാൻ കഴിഞ്ഞത്
രണ്ടാം ടി :20യിൽ ഋതുരാജ് ഗെയ്ക്ഗ്വാദ് പകരം ഇന്ത്യൻ ടീമിലേക്ക് എത്തിയ സഞ്ജു സാംസൺ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ ആദ്യത്തെ അർഥ സെഞ്ച്വറിയാണ് അടിച്ചെടുത്തത്. നിർണായക കളിയിൽ ഓപ്പണർ റോളിൽ ഇഷാൻ കിഷൻ ഒപ്പം എത്തിയ സഞ്ജു അൽപ്പം കരുതലിൽ ബാറ്റിങ് ആരംഭിച്ച ശേഷം മനോഹരമായ ഷോട്ടുകൾ കളിച്ചു കളം നിറഞ്ഞു.
അയർലാൻഡ് ബൗളർമാരെ എല്ലാം തന്നെ സമ്മർദത്തിലാക്കി മുന്നേറിയ സഞ്ജു വെറും 42 ബോളിൽ 9 ഫോറും 4 സിക്സും അടക്കമാണ് 77 റൺസ് അടിച്ചെടുത്തത്. തന്റെ കന്നി ഫിഫ്റ്റി ഇന്ത്യൻ കുപ്പായത്തിൽ അടിച്ചെടുത്ത സഞ്ജു വി സാംസൺ സെഞ്ച്വറി ലക്ഷ്യമാക്കി കുതിച്ചെങ്കിലും മാർക്ക് ആദർ ബോളിൽ കുറ്റി തെറിക്കുകയായിരുന്നു. താരം സെഞ്ച്വറി നഷ്ടം ഒരുവേള കാണികളിൽ അടക്കം ഷോക്കായി മാറി എങ്കിലും മനോഹരമായ ഇന്നിങ്സ് തന്നെയാണ് സഞ്ജു കാഴ്ചവെച്ചത്.