പാലക്കാട് കരിമ്പയിൽ തേനീച്ചയുടെ കുത്തേറ്റ് റബർ ടാപ്പിംഗ് തൊഴിലാളി മരിച്ചു

0
60

പാലക്കാട്: കരിമ്പയിൽ തേനീച്ചയുടെ കുത്തേറ്റ് റബ്ബർ ടാപ്പിംഗ് തൊഴിലാളി മരിച്ചു. കരിമ്പ ഇടക്കുറുശ്ശി തമ്പുരാൻചോല പറപ്പള്ളി വീട്ടിൽ പി.കെ രാജപ്പൻ (65) ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴരയോടെ മരുതുംകാട് തേനമല എസ്റ്റേറിലായിരുന്നു സംഭവം.

കൂടിളകിവന്ന തേനീച്ചക്കൂട്ടം ടാപ്പിംഗ് നടത്തിയിരുന്ന തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. തലയ്ക്കും മറ്റ് ശരീര ഭാഗങ്ങളിലും തേനീച്ചയുടെ കുത്തേറ്റ് അബോധാവസ്ഥയിലായ രാജപ്പനെ മറ്റു തൊഴിലാളികൾ ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാജപ്പനോടൊപ്പമുണ്ടായിരുന്ന കരിമ്പ പുതുക്കാട് സ്വദേശിയായ മുണ്ടപ്ലാമൂട്ടിൽ എം.ജി ജോഷിക്കും തേനീച്ചയുടെ കുത്തേറ്റു. ജോഷിയുടെ പരിക്ക് ഗുരുതരമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here