ചരിത്രം കുറിച്ച്‌ സെന്‍സെക്‌സ്: ആദ്യമായി 80,000 കടന്നു; റെക്കോര്‍ഡ് നേട്ടത്തില്‍ നിഫ്‌റ്റിയും.

0
39

മുംബൈ: ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 80,000 പോയിന്‍റ് കടന്നു. 72 ശതമാനം ഉയര്‍ന്നാണ് നിഫ്റ്റി പുതിയ ഉയരം തൊട്ടത്.

വ്യാപാരത്തിന്‍റെ തുടക്കത്തില്‍ തന്നെ വിപണിയില്‍ 572.32 പോയിന്‍റിന്‍റെ വര്‍ധനയുണ്ടായി. നിഫ്‌റ്റി 0.70 ശതമാനം ഉയര്‍ന്ന് 24,291.75ലെത്തി.

എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികള്‍ കാഴ്‌ച വയ്ക്കുന്ന മുന്നേറ്റമാണ് പ്രധാനമായും സൂചികകളെ പുതിയ ഉയരത്തിലേക്ക് നയിച്ചത്.

ഓഗസ്റ്റില്‍ എംഎസ്‌സിഐ സൂചികയില്‍ പുനഃക്രമീകരണം നടക്കുമ്ബോള്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിന്‍റെ വെയിറ്റേജ് വർധിക്കുമെന്നും ഇത് 300 കോടി ഡോളറിന്‍റെ (ഏകദേശം 25,000 കോടി രൂപ) വിദേശ നിക്ഷേപം നേടാൻ വഴിയൊരുക്കുമെന്നുമുള്ള വിലയിരുത്തലുകളുടെ കരുത്തിലാണ് ഓഹരിക്കുതിപ്പ്.

എച്ച്‌ഡിഎഫ്‌സി ബാങ്കിന്‍റെ ഓഹരി തുടക്കത്തില്‍ തന്നെ നാല് ശതമാനത്തോളം ഉയർന്നു. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ പ്രമുഖ സ്വകാര്യ ബാങ്ക് ഓഹരികളും ടാറ്റ കണ്‍സ്യൂമറുമാണ് നിഫ്റ്റിയില്‍ ഒന്നര മുതല്‍ രണ്ട് ശതമാനം വരെ നേട്ടവുമായി എച്ച്‌ഡിഎഫ്‌സി ബാങ്കിന് തൊട്ടുപിന്നിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here