തിരുവനന്തപുരം: തലസ്ഥാനത്ത് തീവ്രരോഗവ്യാപനം സാക്ഷ്യപ്പെടുത്തി രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 820പേര്‍ക്കാണ് ഇന്നലെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വര്‍ദ്ധനയാണിത്. പത്തുദിവസത്തിനിടെ 5,576പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിനമാണ് രോഗികളുടെ എണ്ണം 650ന് മുകളില്‍ പോകുന്നത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6031ആയി. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണത്തിലും തലസ്ഥാനം മുന്നിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ 721 പേര്‍ക്കു സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 83 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.12 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു.
ഒരാള്‍ അന്യസംസ്ഥാനത്തു നിന്നുമെത്തിയതാണ്. മൂന്നു പേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. പാപ്പനംകോട് സ്വദേശിനി ജയകുമാരി(63), കോട്ടപ്പുറം സ്വദേശി നിസാമ്മുദ്ദീന്‍(49),കല്ലാട്ടുമുക്ക് സ്വദേശി സൈനുലബ്ദിന്‍(67) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 363 പേര്‍ സ്ത്രീകളും 457 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 91 പേരും 60 വയസിനു മുകളിലുള്ള 138 പേരുമുണ്ട്. 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ കണ്ടെത്തി. 547പേര്‍ക്ക് രോഗമുക്തിയുണ്ട്. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ കുതിപ്പുണ്ടായേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുതുതായി നിരീക്ഷണത്തിലായവര്‍ -1,795
ആകെ നിരീക്ഷണത്തിലുള്ളവര്‍-25,430
ആശുപത്രികളില്‍ 3,901
വീടുകളില്‍ -20,888
കൊവിഡ് സെന്ററുകളില്‍- 641