മൂന്നാറിൽ പൊലീസുകാരനെ സംഘം ചേർന്ന് മർദ്ദിച്ചു.

0
76

ഇടുക്കി: മൂന്നാറിൽ പൊലീസുകാരനെ സംഘം ചേർന്ന് മർദ്ദിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ഇടുക്കി എ ആര്‍ ക്യാമ്പിലെ വിഷ്ണുവിനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി കാർത്തിക മഹോത്സവത്തിനിടെയാണ് ആക്രമണം നടന്നത്. മൂന്നാറിൽ രാത്രി ഡ്യൂട്ടിയിലായിരുന്നു വിഷ്ണു. ഇതിനെ അമിത വേഗത്തിൽ വന്ന ഒരു ഓട്ടോറിക്ഷ വിഷ്ണു തടഞ്ഞുനിർത്തി. ഇതിലുണ്ടായിരുന്ന യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഓട്ടോ തടഞ്ഞ് നിർത്തിയതിൽ പ്രകോപിതരായ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. വിഷ്ണുവിനെ മർദ്ദിച്ച സംഘത്തിലുണ്ടായിരുന്ന അഞ്ച് പേരെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മർദ്ദിച്ചതിനും അടക്കം വിവിധ വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ കേസെടുത്തു. പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here